കൂടരഞ്ഞി: കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ മലപ്പുറം സ്വദേശികളായ യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ മഞ്ചേരി എക്സൈസ് സംഘം പിടികൂടി.
മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, മുഹമ്മദ് ഹാഷിർ, ഷിബിൻ ചന്തക്കുന്ന് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് പിടിയിലായ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ
കൂമ്പാറയിൽ പരിശോധക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് കാറിൽ രക്ഷപെടാൻ ശ്രമിച്ച
യുവാക്കളെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പിടികൂടിയത്.
ഇവരിൽനിന്ന് കാറിൻ്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 10.5 കിലോ കഞ്ചാവ് പിടികൂടി.
മഞ്ചേരി
എക്‌സൈസ് കമ്മീഷണർ
സ്കോഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ശഫീക്,
മഞ്ചേരി റേഞ്ച് ഇൻസ്‌പെക്ടർ
വിപി ജയപ്രകാശ്,
Ast.ഇൻസ്‌പെക്ടർ ഇൻസ്‌പെക്ടർ
ടി ഷിജുമോൻ,
എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൈഡ്.
നാട്ടുകാരുടെ നല്ല സഹകരണം ഉള്ളത് കൊണ്ടാണ് പ്രതികളെ പിടികൂടാൻ സഹായിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Post a Comment