സാമൂഹിക സേവന രംഗത്ത് നെല്ലാക്കാപറമ്പിലും പരിസര പ്രദേശങ്ങളിലും നിറസാന്നിധ്യമായ എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെ ഓഫീസ് ഉദ്ഘാടനം മുക്കം സി.ഐ. പ്രജീഷ് നിർവഹിച്ചു.
വാർഡ് മെമ്പർ ജിജിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരിയിലെ ബൈക്കപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായ നെല്ലിക്കാപറമ്പ് സ്വദേശികളായ യാഷിം, ശംസുദീൻ എന്നിവരെ ആദരിച്ചു.
യു പി അബ്ദുൽ ഹമീദ്, ജി അബ്ദുൽ അക്ബർ, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, ജി.അബ്ദുൽറഷീദ് ,സി കെ ഷമീർ മാസ്റ്റർ,
സന്നദ്ധ സന്നദ്ധ സേന ചീഫ് കോർഡിനേറ്റർ_ പി. ടി മുനീർ, അഹമ്മദ് മുബഷിർ എന്നിവർ സംസാരിച്ചു.
Post a Comment