മുക്കം: വർക്ക് ഷോപ്പുകളും വ്യവസായശാലകളും കേന്ദ്രീകരിച്ച് ഇരുമ്പുസാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപ്പന നടത്തിയിരുന്ന യുവാവിനെ മുക്കം പോലീസ് പിടികൂടി. മുക്കം: വർക്ക് ഷോപ്പുകളും വ്യവസായശാലകളും കേന്ദ്രീകരിച്ച് ഇരുമ്പുസാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽപ്പന നടത്തിയിരുന്ന യുവാവിനെ മുക്കം പോലീസ് പിടികൂടി. മുക്കം വെന്റ് പൈപ്പ് പാലത്തിനുസമീപം പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന റെനീഫ് എന്ന ആരിഫാണ് (27) പിടിയിലായത്. കുമാരനെല്ലൂർ മുക്കം റോഡരികിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ നിന്ന് ഇയാൾ ഇരുമ്പുസാധനങ്ങൾ മോഷ്ടിക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനിടയിൽ ഈ കഴിഞ്ഞ പന്ത്രണ്ടിന് പുലർച്ചെ ഒരുമണിയോടെ ഓട്ടോയിലെത്തിയ പ്രതി ഇതേ സ്ഥാപനത്തിൽനിന്നുതന്നെ ഇരുമ്പുപൈപ്പുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് മുക്കം പോലീസ് പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും തിങ്കളാഴ്ച രാവിലെ വെന്റ് പൈപ്പ് പാലത്തിനുസമീപംവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കളവുനടത്തുന്നതിനായി ഇയാൾ ഉപയോഗിച്ചുവന്നിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ മുക്കം എസ്.ഐ. സജിത്ത് സജീവ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് മണാശ്ശേരി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുക്കം വെന്റ് പൈപ്പ് പാലത്തിനുസമീപം പുതിയോട്ടിൽ കോളനിയിൽ താമസിക്കുന്ന റെനീഫ് എന്ന ആരിഫാണ് (27) പിടിയിലായത്.
കുമാരനെല്ലൂർ മുക്കം റോഡരികിൽ പ്രവർത്തിക്കുന്ന വ്യവസായശാലയിൽ നിന്ന് ഇയാൾ ഇരുമ്പുസാധനങ്ങൾ മോഷ്ടിക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനിടയിൽ ഈ കഴിഞ്ഞ പന്ത്രണ്ടിന് പുലർച്ചെ ഒരുമണിയോടെ ഓട്ടോയിലെത്തിയ പ്രതി ഇതേ സ്ഥാപനത്തിൽനിന്നുതന്നെ ഇരുമ്പുപൈപ്പുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് മുക്കം പോലീസ് പ്രദേശത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും തിങ്കളാഴ്ച രാവിലെ വെന്റ് പൈപ്പ് പാലത്തിനുസമീപംവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കളവുനടത്തുന്നതിനായി ഇയാൾ ഉപയോഗിച്ചുവന്നിരുന്ന ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുക്കം ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ മുക്കം എസ്.ഐ. സജിത്ത് സജീവ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ് നീലിയാനിക്കൽ, അനൂപ് മണാശ്ശേരി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
Post a Comment