കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഈ വരുന്ന രണ്ട് ഞായറാഴ്ച്ച ദിനങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകനയോഗത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട ഈ തീരുമാനം കൈക്കൊണ്ടത്.
23, 30 തിയതികളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തുക. എന്നാൽ ഈ ദിവസങ്ങളിൽ അവശ്യ സർവീസുകൾ ഉണ്ടായിരിക്കും.രോഗ വ്യാപനമുള്ള സ്ഥലങ്ങളിൽ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്, ഉന്നത വിദ്യാഭ്യാ സ വകുപ്പിന് കീഴിലുള്ള കോളേജുകൾ അടക്കും.
Post a Comment