Jan 19, 2022

സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണനയിൽ; അന്തിമ തീരുമാനം അവലോകനയോഗത്തിൽ


തിരുവനന്തപുരം:സംസ്ഥാനത്ത് കോളേജുകൾ അടച്ചിടാൻ സാധ്യത. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോളേജുകൾ അടക്കുന്നതും പരിഗണിക്കുന്നത്. വിഷയത്തിൽ അന്തിമ തീരുമാനം മറ്റന്നാൾ അവലോകന യോഗത്തിൽ ഉണ്ടായേക്കും. വ്യാഴാഴ്ച നടക്കുന്ന കോവിഡ് അവലോകന യോഗത്തിന്റെ അജൻഡയിൽ കോളേജ് അടക്കൽ കൂടി ഉൾപെടുത്തിയിട്ടുണ്ട്. 

മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കോവിഡ് അവലോകനയോഗം നടക്കുക. അമേരിക്കയിൽ ചികിത്സയിലുഉള്ള മുഖ്യമന്ത്രി ഓൺലൈനായാകും യോഗത്തിൽ പങ്കെടുക്കുക. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും. രാത്രി കാല കർഫ്യുവും വന്നേക്കാം. 



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only