കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികാഘോഷവും വിവിധ മേഖലയിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും വിവിധ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടത്തിൽ ആമിന, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ ശാന്താദേവി മൂത്തേടത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. എ. സൗദ ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ ഷാഹിന ടീച്ചർ,ജംഷിദ് ഒളകര,അഷ്റഫ് തച്ചറമ്പത്ത് ,റുഖിയ റഹീം, സുനിത രാജൻ,എം.ടി അഷ്റഫ്, സൈനുദ്ധീൻ സെക്രട്ടറി ഇൻ ചാർജ്, മുഹമ്മദ് ഷാഫി MGNREGS AE, ജോസ് കുര്യക്കോസ് വി. ഇ. ഒ എന്നിവർ സംസാരിച്ചു.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്താൻ പോകുന്ന വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക്,പുതിയ പാലിയേറ്റീവ് മന്ദിരം, മൊയ്തീൻ കോയ ഹാജി സ്മാരക സാംസ്കാരിക നിലയം,വാർഡുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന "ഗ്രാമ വിളക്ക് "എന്നീ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു..
പുതിയ റോഡുകളുടെയും കുടിവെള്ള പദ്ധതികളുടെയും പ്രവർത്തികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തോട് കൂടി പദ്ധതികൾ പൂർത്തീകരിച്ച് ജനങ്ങൾക്ക് സമർപ്പിക്കും...
2021-22 വാർഷിക പദ്ധതി യിൽ 42088362 രൂപയുടെ പ്രവർത്തികൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്..
Post a Comment