Jan 1, 2022

എസ് വൈ എസ്കുന്നമംഗലം സോൺ ടീം ഒലീവ് ''സ്ട്രൈറ്റ് ലൈൻ'' മാവൂർ മഹ്ളറ പബ്ലിക് സ്കൂളിൽ കാന്തപുരം എ പി മുഹമ്മദ് മുസ് ലിയാർ ഉദ്ഘാടനം ചെയ്തു



കുന്ദമംഗലം സോൺ സ്ട്രൈറ്റ് ലൈന് തുടക്കം.

മാവൂർ: കുന്നമംഗലം സോൺ ടീം ഒലീവ് സ്ട്രൈറ് ലൈന് മാവൂർ മഹ്ളറ പബ്ലിക് സ്കൂളിൽ തുടക്കമായി.
കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാർ ഉദ്ഘടനം ചെയ്തു.ഇ കെ ഹസ്സൻ മുസ്‌ലിയരെ കുറിച്ചുള്ള പഠന ക്ലാസിന് റഹ്മത്തുള്ള സഖാഫി എളമരം നേതൃത്വം നൽകി. രണ്ടുദിവസങ്ങളിലായി നടക്കുന്ന ക്യമ്പ് ഇന്നു വൈകുന്നേരത്തോടെ സമാപിക്കും.
ഡോക്ടർ എ പി അബ്ദുൽ ഹക്കീം അസ്ഹരി, എ കെ സി മുഹമ്മദ് ഫൈസി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കെ അബ്ദുൽ കലാം, അലവി സഖാഫി കായലം, കബീർ മാസ്റ്റർ എളേറ്റിൽ
വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
ഇബ്രാഹിം സഖാഫി താത്തൂർ, എം ടി ശിഹാബുദ്ദീൻ സഖാഫി, സൈനുദ്ദീൻ നിസാമി കുന്നമംഗലം, സയ്യിദ് അലവി ജീലാനി, കിഫ് ലി സഖാഫി കാരന്തൂർ സംബന്ധിച്ചു.
കുന്നമംഗലം സോണിലെ എട്ടു സർക്കിളുകളിൽ നിന്നായി ഇരുന്നൂറോളം ടീം ഒലീവ് അംഗങ്ങളാണ് ക്യാമ്പ് പ്രതിനിധികൾ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only