ആലുവ ശിവരാത്രി, മാരാമണ് കണ്വെന്ഷന്, ആറ്റുകാല് പൊങ്കാല ഉള്പ്പെടെയുള്ള എല്ലാ മതപരമായ ഉത്സവങ്ങള്ക്കും 25 ചതുരശ്ര അടിയില് ഒരാള് എന്ന നിലയില് പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്ന് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില് പറയുന്നു.
ആറ്റുകാലില് ക്ഷേത്രത്തിന് പുറത്തുള്ളവര് വീടുകളില് പൊങ്കാല ഇടണം. റോഡുകളില് പൊങ്കാല അനുവദിക്കില്ല. 72 മണിക്കൂര് മുമ്ബുള്ള കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റോ അല്ലെങ്കില് മൂന്ന് മാസത്തിനുള്ളില് കോവിഡ് വന്ന് പോയതിന്റെ രേഖകളോ ചടങ്ങുകളില് പങ്കെടുക്കുന്നവര് കൊണ്ടുവരണം. 18 വയസ്സില് താഴെയുള്ളവരാണെങ്കില് രോഗലക്ഷണങ്ങള് ഉണ്ടായിരിക്കരുത്.
പന്തലില് ആഹാര സാധനം വിതരണം ചെയ്യാന് പാടില്ല. പരിപാടിയുടെ സംഘാടകര് കോവിഡ് പ്രോട്ടോകോള് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില് പറയുന്നു. തിങ്കളാഴ്ച മുതല് സംസ്ഥാനത്തെ അങ്കണവാടികളും പ്രവര്ത്തിക്കും.
Post a Comment