Feb 15, 2022

20 ലക്ഷം രൂപയുടെ മയക്ക് മരുന്നുമായി താമരശ്ശേരി സ്വദേശി പിടിയിൽ


താമരശ്ശേരി:വാലന്റൈൻസ് ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ MDMA (Methylene Dioxy Methamphetamine) യും 25 LSD സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ.

താമരശ്ശേരി അമ്പായത്തോട് മീനംകുളത്ത് ചാലിൽ ബാബു ഉമ്മൻ്റെ മകൻ റോഷനാണ്(35) ആണ് പിടിയിലായത്.

ഇന്നലെവൈകുന്നേരം 7.00 മണിക്ക് മാങ്കാവിൽ നിന്നും ഫറോക്ക് എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ കെ.സതീശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലമതിക്കുന്ന 13.103 മില്ലി MDMA യും 25 LSD സ്റ്റാമ്പുകളുകളും കണ്ടെടുത്തത്.

 ബാഗ്ലൂരിൽ നിന്നും എത്തിക്കുന്ന മയക്ക് മരുന്നുകൾ താമരശ്ശേരി കുന്ദമംഗലം,കോഴിക്കോട്, ഫറോക്ക്, രാമനാട്ടുകര എന്നീ ഭാഗങ്ങളിൽ വിൽപ്പന നടത്താനുള്ളതാണെന്ന് പ്രതിയെന്ന് മൊഴി നൽകി.

എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി. കെ. നിഷിൽകുമാർ, പ്രവന്റീവ് ഓഫീസർ മാരായ ടി ഗോവിന്ദൻ, വി. ബി. അബ്ദുൾ ജബ്ബാർ സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ശ്രീശാന്ത്, എൻ. സുജിത്ത്, ടി. രജുൽ എന്നിവർ ഉണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only