Feb 17, 2022

മലപ്പുറത്ത് 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിൽ


മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പൊലീസിന്റെ പിടിയിലായി. കരുവാരക്കുണ്ട് സ്വദേശികളായ കുറുക്കൻ റഷാദ്, പടിപ്പുര വീട്ടിൽ ഫാസിൽ എന്നിവരെയാണ് കടുങ്ങൂത്ത് വച്ച് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മലപ്പുറം ഡിവൈഎസ്പിയുടെ നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവർ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പറം പൊലീസ് ഇൻസ്‌പെക്ടർ ജോബിതോമസ് ന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. എസ്‌ഐമാരായ അമീറലി വി , മുഹമ്മദ് അലി, ഗിരീഷ്,എം തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only