Feb 17, 2022

മലയോര മേഖലയിൽ ഫാം ടൂറിസത്തിന് പദ്ധതി തയ്യാറാക്കും: ലിൻ്റോ ജോസഫ് എം.എൽ.എ.


തിരുവമ്പാടി: മലയോര മേഖലയിൽ ഫാം ടൂറിസത്തിന് പദ്ധതി തയ്യാറാക്കുമെന്ന് ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഫാം ടൂർ പദ്ധതിയോട് ചേര്‍ന്ന് കർഷകരുടെ പരസ്പര സന്ദർശന യാത്രയുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിൽ സംഘടിപ്പിച്ച ഫാം ടൂറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ .


2022-23  ബഡ്ജറ്റിൽ മലയോര മേഖലയിൽ ടൂറിസം പദ്ധതിക്ക് വേണ്ട ഫണ്ട് വകയിരുത്തുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ടന്ന് എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും  പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയായിരിക്കും തിരുവമ്പാടി മണ്ഡലത്തിൽ ഫാം ടൂർ അടക്കമുള്ള മലയോര ടൂറിസം പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്. ഇക്കാര്യങ്ങളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വം വഹിക്കുമെന്നും ജില്ലാ പഞ്ചായത്തിന്റെ അടുത്ത വർഷത്തെ പദ്ധതിയിൽ ഫാം ടൂറിസം ഉൾപ്പെടുത്തുവാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം  ബോസ് ജേക്കബ് അറിയിച്ചു. 
ഇതിനായി ഈ മാസം 28-ന് യോഗം വിളിച്ചു ചേർത്തിട്ടുണ്ട്‌. 

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ, മെമ്പർമാരായ എൽസമ്മ, ബോബി, കൃഷി ഓഫിസർ മൊഹമ്മദ് പി.എം, കൃഷി അസിസ്റ്റന്റുമാരായ മിഷേൽ, നളിനി, കർഷക കൂട്ടായ്മ കൺവീനർ അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only