ബംഗളൂരു: കമ്പാർട്ട്മെന്റിൽ കയറുന്നതിനിടെ മുന്നോട്ടുനീങ്ങിയ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു.
മലയാളിയും കുടക് വീരാജ്പേട്ട് കല്ലുവാനാ ഹമീദ് -റാബിയ ദമ്പതികളുടെ മകനുമായ മുഹമ്മദ് റാഫിയാണ് (27) മരിച്ചത്.
മാണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച വൈകീട്ട് 4.45ഓടെയാണ് അപകടമുണ്ടായത്.
മൈസൂരുവിലെ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ റാഫി ബംഗളൂരുവിൽ പോയി ട്രെയിനിൽ മൈസൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം.
മാണ്ഡ്യ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാൻ ഇറങ്ങിയതായിരുന്നു റാഫി.
തിരിച്ചുകയറുന്നതിനിടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
എ.ഐ.കെ.എം.സി.സി മൈസൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ സ്വദേശത്തേക്ക് കൊണ്ടുപോയി.
സഹോദരങ്ങൾ: മഹറൂഫ്, ഫൻസീറ, നിഷാദ്, ജംഷീദ്, ഷംസീർ, സാദിഖ്, സാജിദ്.
Post a Comment