കുമാരനെല്ലൂർ: അറിവ് കൊണ്ടും ഓർമ്മശക്തി കൊണ്ടും ഇന്ത്യയിൽ തന്നെ ഒന്നാമതായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ പുനത്തിൽ ലാലു പ്രസാദ് അതുല്യ ദമ്പതികളുടെ മകൻ (അലൻ പ്രസാദ്്),
കാപ്പിപ്പൊടിയിൽ വിസ്മയം തീർത്ത് അഞ്ചുമണിക്കൂർ കൊണ്ട് 20 സിനിമാ നടന്മാരുടെ ഛായാചിത്രം വരച്ച നാഗേരികുന്നത്ത് ബാബു, പുഷ്പ ദമ്പതികളുടെ മകൻ (അബിൻ നാഗേരിക്കുന്ന്) എന്നിവരെ കാരശ്ശേരി കുടുംബശ്രീ ഒന്നാം വാർഡ് കുമാരനെല്ലൂർ എഡിഎസ് ന്റെ നേതൃത്വത്തിൽ ആദരിച്ചു.
എഡിഎസ് പ്രസിഡണ്ട് സുനീറ അത്തോളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ദിവ്യ എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിത മൂത്തേടത്ത്, വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് സി ഡി എസ് വൈസ് ചെയർപേഴ്സൺ സുബീന, കുമാരനല്ലൂർ ADS സെക്രട്ടറി ലിൻഷ അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു
ചടങ്ങിൽ ADS സെക്രട്ടറി ലിൻഷ അജയഘോഷ് സ്വാഗതവും റംല ഉസ്മാൻ നന്ദിയും പറഞ്ഞു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ നേട്ടത്തിൽ നിർത്താതെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് സ്വീകരണത്തിനുശേഷം അബിൻ നാഗേരിക്കുന്ന്, അലൻ പ്രസാദ് എന്നിവർ വ്യക്തമാക്കി
Post a Comment