Feb 16, 2022

മുക്കം മുൻസിപാലിറ്റിയും ചേന്ദമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മറ്റിയും സംയുക്തമായി പെൺകുട്ടികൾക്കായുള്ള നീന്തി വാ മക്കളേ പരിപാടി സംഘടിപ്പിച്ചു


മുക്കം :മുക്കം മുനിസിപ്പാലിറ്റിയും ചേന്നമംഗല്ലൂർ ഒതയമംഗലം മഹല്ല് കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച പെൺകുട്ടികൾക്കായുള്ള "നീന്തി വാ മക്കളേ" പരിപാടി ശ്രദ്ധേയമായി.പ്രദേശത്തെ 5 വാർഡുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. മുക്കം മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി മുഖ്യാതിഥിയായ ചടങ്ങ് നാല് വയസ്സുകാരി മനാൽ ശാദിയ നീന്തൽ നടത്തി ഉൽഘാടനം നിർവഹിച്ചു._

_പുതിയ തലമുറയിലെ പെൺ കുട്ടികളുടെ ചിന്തകളിലും ഇടപെടലിലും അനിവാര്യ ഘടകമാണ് നീന്തൽ പോലുള്ള കായിക വിനോദങ്ങളെന്ന് അഡ്വ: ചാന്ദ്നി അഭിപ്രായപ്പെട്ടു._

_മുനിസിപ്പാലിറ്റിയും മഹല്ലും സന്നദ്ധ പ്രവർത്തകരുമായി ചേർന്ന് നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തി കവുങ്ങ് വെട്ടിമാറ്റി നിർമിച്ച കുളമാണ് പരിശീലനത്തിനായി ഉപയോഗിക്കുന്നത്. ഏതാനും വർഷങ്ങൾക്കിടയിൽ നൂറ് കണക്കിന് കുട്ടികൾക്ക് ഇവിടെ നീന്തൽ പരിശീലനം നൽകിയതിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ പരിശീലനവും . മുനിസിപ്പാലിറ്റിയടെ കീഴിലുള്ള വിദഗ്ധരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വരും വർഷങ്ങളിൽ എല്ലാവരുമായി ചേർന്ന് നാട്ടിലെ മുഴുവൻ കുട്ടികളേയും നീന്തൽ പരിശീലിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മഹല്ല് പ്രസിഡണ്ട് കെ.ടി മുഹമ്മദ് അബദുറഹിമാൻ പറഞ്ഞു. വരും തലമുറകൾക്ക് ആരോഗ്യകരമായ കായിക വിനോദങ്ങൾക്ക് അവസരമൊരുക്കാനും നാട്ടിൽ പതിവായ വെള്ളപ്പൊക്ക ഭീഷണിക്കെതിരെ ജനങ്ങളെ സജ്ജരാക്കാനുമാണ് നീന്തൽ പ്രോൽസാഹിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു._

_കൗൺസിലർമാരായ ഫാത്വിമ കൊടപ്പന, സാറ കൂടാരം, റംലാ ഗഫൂർ , ഗഫൂർ മാസ്റ്റർ, മഹല്ല്  ഭാരവാഹികളായ കെ സി മുഹമ്മദലി, മെഹ്റുന്നീസ ടീച്ചർ, ബനൂജ വടക്കു വീട്ടിൽ, ഒ സഫിയ ടീച്ചർ എന്നിവരും  ഹരിദാ മോയിൻ കുട്ടി, ഖദീജ ടീച്ചർ കൊളപ്പുറത്ത് , കെ.സുബൈദ ടീച്ചർ, ഹാജറ മാടായി, ഹസീന പി.കെ തുടങ്ങിയവരും നേതൃത്വം നൽകിയ ചടങ്ങിൽ ഇരുന്നൂറോളം പെൺകുട്ടികൾ പങ്കെടുത്തു. പരിശീലനം വരും ദിവസങ്ങളിൽ തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു._

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only