കോടഞ്ചേരി:ജയസൂര്യ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് സിനിമയായ ആട് 1, 2 ലെ കഥാപാത്രത്തിന്റെ പേര് ഉള്ള ഷാജി പാപ്പൻ കഴിഞ്ഞദിവസം നടന്നേക്കുമായിരുന്ന വലിയ ദുരന്തത്തിൽ നിന്നും കോടഞ്ചേരിയെ രക്ഷിച്ച വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിഞ്ഞ സിനിമ നടൻ ജയസൂര്യ ഷാജിയെ വിളിച്ച് അഭിനന്ദിക്കുകയും ഉടനെ തന്നെ നേരിട്ട് കാണാമെന്നു പറയുകയും ചെയ്തു.
ആട് സിനിമയിലെ നായക കഥാപാത്രവുമായി ഏറെ സാമ്യമുള്ള ഷാജിയെ ആ സിനിമയ്ക്കു ശേഷം എല്ലാവരും സ്നേഹപൂർവ്വം ഷാജിപാപ്പൻ എന്നാണ് വിളിക്കുന്നത്. ഈ സിനിമയിലെ കഥാപാത്രത്തെ പോലെ കോടഞ്ചേരിയിലെ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനും പരോപകാരിയും ആയ ഷാജി പാപ്പന് സന്തോഷത്തിന്റെ നിമിഷം ആണിപ്പോൾ.
ജയസൂര്യയുമായി സംസാരിക്കാൻ കഴിയും എന്ന് ഒരിക്കലും വിചാരിച്ചില്ല എന്ന് ഷാജി പറഞ്ഞു
Post a Comment