Feb 8, 2022

ഇലക്ട്രിക് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നു..


പെട്രോൾ -ഡീസൽ വില വർധനവിന്റെ ഈ കാലത്ത് ആളുകൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കുകയാണ്.ഇലക്ട്രിക് വാഹനങ്ങൾക്ക് സഹായകരമാകുന്നതിന് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നു.മുക്കത്ത് പുതിയ ബസ് സ്റ്റാന്റിലും അഗസ്ത്യൻമുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർ വശവും തിരുവമ്പാടിയിൽ പുന്നക്കൽ റോഡിന് സമീപവും കോടഞ്ചേരിയിൽ ബസ് സ്റ്റാന്റിലുമായാണ് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുക.ഈങ്ങാപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്‌റ്റേഷനും സ്ഥാപിക്കും.

സ്നേഹപൂർവ്വം
ലിന്റോ ജോസഫ് MLA

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only