Feb 17, 2022

മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ


കുറ്റ്യാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൊകേരിയിൽ യുവതിയെ പൊലീസ് പിടികൂടി. ചങ്ങരോത്ത് കുന്നോത്ത് ശരണ്യയെയാണ് (29) കുറ്റ്യാടി എസ്.ഐ. ഷമീറും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 740 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

മൊകേരി ഭാഗത്ത് മയക്കുമരുന്ന് വിതരണം ചെയ്യാനായി യുവതി വരുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. മൊകേരി ടാക്കീസിനു സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. തൊട്ടിൽപ്പാലത്ത് വാടക വീട്ടിലാണ് യുവതി താമസിക്കുന്നത്.

എസ്.ഐ ബാബു, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒ രജനി, ഡ്രൈവർ അജേഷ് എന്നിവരടങ്ങിയ സംഘമാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

കുറ്റ്യാടിയിലും പരിസരത്തും മയക്കുമരുന്നു വിതരണ സംഘങ്ങൾ സജീവമായതായി നാട്ടുകാർ പരാതി നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് ഊരത്ത് സ്വദേശി അൻവറിനെ രണ്ടേകാൽ കിലോ കഞ്ചാവുമായി എസ്.എ അറസ്റ്റ് ചെയ്തിരുന്നു. കൂൾബാറിൽ നിന്ന് നൂറോളം നിരോധിത പുകയില ഉൽപ്പന്നവും പിടികൂടിയിരുന്നു. 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only