Feb 17, 2022

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം; ആർഎസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്


കോഴിക്കോട് പയ്യോളി ചെരണ്ടത്തൂരില്‍ വീട്ടില്‍ സ്‌ഫോടനം. ഒരാള്‍ക്ക് ഗുരുതര പരുക്ക്. യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന്റെ വീട്ടിലാണ് ഏഴ് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. വീടിന് മുകളില്‍ വെച്ചാണ് സംഭവം. കൈപ്പത്തി ചിതറിയ നിലയിലാണ്. ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ ആർഎസ്എസ് പ്രവര്‍ത്തകനാണ്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. ഡോഗ് സ്‌കോഡ്, ബോംബ് സ്‌കോഡ് പരിശോധിച്ചു.
ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തു നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചു. വടകര പൊലിസ് അന്വേഷണമാരംഭിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only