മുക്കം :ചേന്ദമംഗല്ലൂർ ; നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന പുൽപറമ്പ് - വേരംകടവ് റോഡ് നഗരസഭാ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു ഉദ്ഘാടനം ചെയ്തു. പുൽപറമ്പ് ഹൈജീൻ ഹോസ്പിറ്റലിന് സമീപത്തുനിന്ന് ഇരുവഴിഞ്ഞിപ്പുഴയിലെ വേരംകടവിലേക്കുള്ള റോഡാണ് പ്രമുഖരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തത്.
വെസ്റ്റ് ചേന്ദമംഗല്ലൂർ ഡിവിഷൻ കൗൺസിലർ റംല ഗഫൂർ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ ഗഫൂർ മാസ്റ്റർ, മധു മാസ്റ്റർ, എം കെ മുസ്തഫ, മുനീർ ചേന്ദമംഗല്ലൂർ, വി പി അബ്ദുൽ ഹമീദ്, വി പി അബ്ദുൽ റഷീദ്, അബ്ദുൽ ബഷീർ, സി കെ അബ്ദുൽ ഗഫൂർ, മൈമൂന, സൈഫുന്നിസ, ആസിയാ അമീറ എന്നിവർ സംബന്ധിച്ചു.
Post a Comment