കൂടരഞ്ഞി. ഗതാഗത അസൗകര്യം കൊണ്ട് വീർപ്പുമുട്ടുന്ന കൂടരഞ്ഞി അങ്ങാടിയിൽ ഓട്ടോ സ്റ്റാൻഡ് അനുവദിക്കണമെന്നസ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയൻ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡിൻറെ വശങ്ങളിൽ സ്ഥിതി ചെയ്യുന്ന സ്റ്റാൻഡ് യാത്രക്കാർക്കും കാൽനടക്കാർക്കും ഉം മറ്റു വാഹനങ്ങൾക്കും അസൗകര്യം സൃഷ്ടിക്കുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റി രൂപീകരണ യോഗത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം എസ് ടി യു പ്രസിഡണ്ട് മജീദ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു. എൻ ഐ അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി...... മൗലവി കോടഞ്ചേരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശരീഫ് കൊടിയത്തൂർ, അബ്ദുൽ റഷീദ് അൽ ഖാസിമി , നൂറുദ്ദീൻ കളപ്പുരക്കൽ , ഷിയാസ് ഇല്ലിക്കൽ , ഷംസീർ നൈനു കുന്നേൽ, അലവി പള്ളിയാലിൽ തുടങ്ങിയവർ സംസാരിച്ചു. താഴെപ്പറയുന്നവരെ
ഭാരവാഹികളായി ആയി തെരഞ്ഞെടുത്തു.
ആലി മുതുകോടൻ ( പ്രസിഡൻറ്), ജാഫർ അമ്പലഞ്ചേരി (സെക്രട്ടറി ), റഷീദ് പാലകണ്ണി (ട്രഷറർ), ഷാഹിർ നൈനു കുന്നേൽ, മൻസൂർ കാട്ടില കണ്ടി (വൈസ് പ്രസിഡൻറ് ), മുനീർ നൈനു കുന്നേൽ, അലവി പള്ളിയാലിൽ (ജോയിൻറ് സെക്രട്ടറിമാർ)
Post a Comment