മുക്കം: കാരശ്ശേരി പഞ്ചായത്തിലെ റെഡ് സോണിലുള്ള കറുത്തപറമ്പ് പ്രദേശത്തെ ക്വാറിക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിയില്ലാതെ ലൈസൻസ് നൽകിയതിൽ പ്രധിഷേധിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
കാരശ്ശേരി പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് ഉപരോധിച്ചാണ് യൂത്തു കോൺഗ്രസ്സ് പ്രതിഷേധം സംലടിപ്പിച്ചത്. ക്വാറിക്ക് അനുമതി നൽകിയതിലൂടെ വൻ അഴിമതിയാണ് സെക്രട്ടറി നടത്തിയത് എന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആരോപിച്ചു. പഞ്ചായത്ത് ഭരണസമിതിയോട് ഉടൻ തന്നെ ഈ ക്വാറിയുടെ ലൈസൻസ് ഉടനെ റദ്ദാക്കണം എന്നും ഇവർ ആവശ്യപ്പെട്ടു. യൂത്തു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷാനിബ് ചോണാട് നിയോജകമണ്ഡലം സെക്രട്ടറിയും പഞ്ചായത്തഗവുമായ ജംഷിദ് ഒളകര യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി നിഷാദ് വീചി മണ്ഡലം സെക്രട്ടറി ഷിമിൽ കളരിക്കണ്ടി എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment