Feb 15, 2022

കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടം; മൂന്നു മരണം, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍


കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ടോറസ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കര്‍ണ്ണാടക ഹസന്‍ സ്വദേശികളായ ശിവണ്ണ, നാഗരാജ എന്നിവരും ട്രാവലര്‍ ഡ്രൈവറായ എറണാകുളം സ്വദേശിയുമാണ് മരിച്ചത്.

ഒമ്പത്‌പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only