താമരശ്ശേരി: ജിവിഎച്ച്എസ്എസ് താമരശ്ശേരി വിഎച്ച്എസ്ഇ വിഭാഗം സ്കൂളിലാണ് സീനിയർ വിദ്യാർഥികളിൽനിന്ന് ജൂനിയർ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം
തച്ചംപൊയിൽ ഇബ്രാഹിം നസീറിന്റെ മകൻ മുഹമ്മദ് നിഹാൽ ഇബ്രാഹിമിനെ സീനിയർ
വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിൽ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റാഗിങ്ങിന്റെ പേരിലാണ് മർദ്ദിച്ചതെന്ന്
മുഹമ്മദ് നിഹാൽ പറയുന്നത്.
ഇടവേള സമയങ്ങളിൽ വരാന്തയിൽനിൽക്കാനോ പുറത്തിറങ്ങാനോ സീനിയർ വിദ്യാർഥികൾ അനുവദിക്കാറില്ല സഹപാഠിയായ വിദ്യാർത്ഥിയെ മർദ്ദിക്കുന്നത് കണ്ടു തടയാൻ ശ്രമിക്കുന്ന എന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന്
മുഹമ്മദ് നിഹാൽ കാരശ്ശേരി വാർത്തകളോട് പറഞ്ഞു.
അസുഖത്തെതുടർന്ന് എംവിആർ ഹോസ്പിറ്റലിൽ എട്ടുമാസം ചികിത്സയിലായിരുന്നു മർദനമേറ്റ മുഹമ്മദ് നിഹാൽ. തലയിൽ സർജറി കഴിഞ്ഞതിൽ 19 ഓളം സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. മർദ്ദനത്തിൽ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.
Post a Comment