കെ.എസ്.ആർ.ടി.സി സംസ്ഥാനത്താകെ നടപ്പിലാക്കുന്ന 'ഡിസ്ട്രിക്റ്റ് കോമൺ പൂൾ' ലേക്ക് മെക്കാനിക്കൽ ജീവനക്കാരെ സ്ഥലം മാറ്റുന്ന നയത്തിൽ നിന്നും തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിനെ ഒഴിവാക്കേണ്ടതുണ്ട്.മറ്റ് യാത്രാ മാർഗങ്ങളില്ലാത്തതും കെ.എസ്.ആർ.ടി.സി യെ മാത്രം ആശ്രയിക്കുന്ന പ്രദേശങ്ങളിലൊന്നാണ് തിരുവമ്പാടി.ഈ പ്രത്യേകതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് അത്വാവശ്യം വേണ്ട ജീവനക്കാരെ തിരുവമ്പാടിയിൽ നിലനിർത്തണമെന്ന് ബഹു.ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.സർക്കാരിന്റെ പൊതു നയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ നടക്കുന്ന പ്രവർത്തനമാണിത്. തിരുവമ്പാടിയിൽ മാത്രം നടക്കുന്ന പ്രതിഭാസമെന്ന നിലയിൽ പ്രചരിപ്പിക്കുന്നത് ദൗർഭാഗ്യകരമാണ്.
Post a Comment