Feb 12, 2022

കഞ്ചാവ് വിൽപനക്കിടെ കയ്യോടെ പിടികൂടി; കോഴിക്കോട് സ്വദേശി കമറുന്നീസ അറസ്റ്റിലാകുന്നത് രണ്ടാം തവണ


കുന്ദമംഗലം: കഞ്ചാവ്
കേസിലെ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സ്ത്രീയെ വീണ്ടും കഞ്ചാവ് കേസില്‍ പിടികൂടി. ചേക്രോൻ വളപ്പിൽ  കമറുന്നീസയാണ് 3.1 കിലോ കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെയാണ് കമറുന്നീസ കുന്ദമംഗലം എക്സൈസിന്റെ പിടിയിലായത്. കുന്ദമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

ജാമ്യംകിട്ടി പുറത്തിറങ്ങിയ കമറൂന്നീസ എക്സൈസിന്‍റെ  നിരീക്ഷണത്തിലായിരുന്നു. മുൻപ് എൻ.സി.പി.എസ്.   കേസിലും കമറുന്നീസ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എക്സൈസ്സ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി.കെ, ഗ്രേഡ് പി.ഒ. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, അഖിൽ,നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവരും പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only