കോഴിയുടെ വില അനിയന്ത്രിതമായി ഉയരുന്നത് കാരണം കടകള്‍ അടച്ചിട്ട് അവസ്ഥയിലാണെന്ന് കച്ചവടക്കാര്‍. 30 രൂപ മുതല്‍ 60 രൂപ വരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ കൂടിയത്.
സംസ്ഥാനത്ത് കോഴി ഉല്‍പാദനം കുറഞ്ഞതും കോഴിത്തീറ്റ വില കൂടിയതുമാണ് കോഴിയുടെ വില വര്‍ധനക്ക് കാരണം.
ഇപ്പോഴാണെങ്കില്‍ സംസ്ഥാനത്ത് ലോക്കല്‍ ഫാമുകളില്‍ കോഴിയെ ലഭ്യമാകുന്നില്ല തമിഴ്നാട് ഉള്ള പല ലോബികളും സ്റ്റോക്ക് വെച്ച് അമിതവില ഈടാക്കുകയാണ്. കേരളത്തിലെ കോഴി ഫാം ഉടമകള്‍ ആശ്രയിക്കുന്നത് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വന്‍ ഫാമുകളെയാണ്.
സര്‍ക്കാര്‍ ഇടപെട്ട് നടപടിയെടുത്തില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ടി വേണ്ടിവരുമെന്ന് ചിക്കന്‍ വ്യാപാരി ഏകോപന സമിതി പ്രസിഡണ്ട് പി.പി റഫീഖ്, സെക്രട്ടറി ഷറഫുദ്ദീന്‍, ട്രഷറര്‍ റംഷാദ് എന്നിവര്‍ അറിയിച്ചു.
Post a Comment