രഞ്ജി ട്രോഫിയിൽ നാലാം ദിനം നാടകീയമായി വിജയം സ്വന്തമാക്കി കേരളം. ഇന്ന് ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്സിന് ഇറങ്ങുമ്പോൾ കേരളത്തിന് 41 ഓവറിൽ 214 റൺസ് വേണമായിരുന്നു വിജയിക്കാൻ. രോഹൻ എസ് കുന്നുമ്മലിന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ചു കൊണ്ടുള്ള സെഞ്ച്വറിയാണ് കേരളത്ത 36ആം ഓവറിലേക്ക് വിജയത്തിൽ എത്തിച്ചത്. എട്ടു വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്.
രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ കേരളത്തിന് 13 പോയിന്റായി. മാർച്ച് 3ന് മധ്യപ്രദേശിനെ തോൽപ്പിച്ചാൽ കേരളത്തിന് ക്വാർട്ടറിൽ എത്താം.
Post a Comment