Feb 13, 2022

പോക്സോ കേസ്: ആരോപണങ്ങൾ വ്യാജമെന്ന് അഞ്ജലി റീമ ദേവ്


കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ തെറ്റാണന്ന് അഞ്ജലി റീമ ദേവ്. തന്നെ നശിപ്പിക്കാന്‍ ചിലര്‍ നടത്തുന്ന പ്രചാരണങ്ങളാണിതെന്ന് ഫെയ്സ് ബുക്കിലൂടെ അഞ്ജലി വ്യക്തമാക്കി.

താനുള്‍പ്പടെയുള്ള പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു

ഇതേ തുടർന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനേയും കൂട്ടാളികളായ സൈജു തങ്കച്ചനേയും അഞ്ജലിയേയും പ്രതിയാക്കി ഫോര്‍ട്ട് കൊച്ചി പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു.ഇതിന് പിന്നാലെയാണ് പരാതി നല്‍കിയ യുവതി അഞ്ജലിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. തന്നെയും പെണ്‍കുട്ടികളെയും ഹോട്ടലില്‍ എത്തിച്ചത് അഞ്ജലിയാണന്നും ഇവര്‍ക്ക് ലഹരിമരുന്ന് കച്ചവടമുണ്ടെന്നുമായിരുന്നു ആക്ഷേപം.എന്നാല്‍ ഇതെല്ലാം സ്വയം രക്ഷപെടാനുള്ള പരാതിക്കാരിയുടെ തന്ത്രമാണന്ന് അഞ്ജലി പറയുന്നു  

ബിസിനസ് ശക്തിപ്പെടുത്താന്‍ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസില്‍ പോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നത്. ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് അഞ്ജലിയും ഉന്നയിച്ചതിനെല്ലാം തെളിവ് പൊലീസിന് കൈമാറിയിട്ടുണ്ടന്ന് പരാതിക്കാരിയും പറയുമ്പോള്‍ അന്വേഷണത്തിലെ കണ്ടെത്തലുകൾ നിര്‍ണായകമാകും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only