Feb 24, 2022

അജ്ഞാത ജീവിയെ ഭയന്ന് നാട്ടുകാര്‍; രണ്ടു ദിവസത്തിനിടയിൽ രണ്ടു വളർത്തു മൃഗങ്ങളെ കടിച്ചു കൊന്നു.


താമരശ്ശേരി: അജ്ഞാത ജീവിയെ ഭയന്ന് കഴിയുകയാണ് കട്ടിപ്പാറ പഞ്ചായത്തിലെ മലയോര കർഷകർ.  

രണ്ടുദിവസത്തിനുള്ളിൽ രണ്ടു വളർത്തു മൃഗങ്ങളെയാണ് അജ്ഞാതജീവി കടിച്ചു കൊലപ്പെടുത്തിയത്. കൊന്ന അജ്ഞാത ജീവിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാതജീവിയെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ്  മലയോരമേഖലയിലെ കർഷകർ.

പുലിയാണെന്ന് ചിലര്‍, നരിയാണെന്ന് മറ്റുചിലര്‍, അതല്ല കാട്ടുപൂച്ചയെന്ന് വേറെ ചിലര്‍.  അജ്ഞാത ജീവിയുടെ ആക്രമണം ഭയന്ന് വളര്‍ത്തുമൃഗങ്ങളെ  വിൽക്കാൻ പോകുന്നവർ വരെയുണ്ട് .

കട്ടിപ്പാറ കല്ലുള്ളതോട് കമ്പിട്ടവളപ്പിൽ അശോകന്റെ നാല് ആടുകളെയാണ്  അജ്ഞാതജീവി കടിച്ചു വന്നിരുന്നു. ശനിയാഴ്ച വൈകിട്ടോടെ, മേയാൻ വിട്ട ആടുകളെ കഴുത്തിലും മറ്റ്‌ ശരീരഭാഗങ്ങളിലും മാരകമായ മുറിവുകളോടെ കണ്ടെത്തുകയായിരുന്നു. കാക്കണഞ്ചേരി ഭാഗത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ആടുകളുടെ ജഡം കണ്ടെത്തിയത്. ചെന്നായ്ക്കളുടെ കടിയേറ്റാണ് ആടുകൾ ചത്തതെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടിരുന്നത്.

ഇന്നലെ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായി കട്ടിപ്പാറ പഞ്ചായത്തിൽ 1 3-ാം വാർഡിൽ ആറ്റു സ്ഥലം ഹക്കീമിന്റെ ഉടമസ്ഥതയിലുള്ള ആറുമാസം പ്രായമുള്ള കാളയെ  ഇന്നലെ പുലർച്ചെ  അജ്ഞാതജീവി  കടിച്ചു കൊലപ്പെടുത്തിയിരുന്നു. കാളയുടെ ജഡം ഫോറസ്റ്റ് അധികൃതരെത്തി പരിശോധിച്ചു.

പശുവിനെ വളർത്തിയും ആടിനെ വളർത്തിയും ജീവിതമാർഗം കണ്ടെത്തുന്ന ഒട്ടേറെ മലയോരകർഷകർ അജ്ഞാതജീവിയുടെ ആക്രമണത്തിൽ എന്തു ചെയ്യുമെന്നറിയാതെ ഭയപ്പാടിലാണ് മലയോരകർഷകർ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only