Feb 24, 2022

ഇരുവഴിഞ്ഞി പുഴയുടെ തീരവും മുക്കം നഗരവും ഇനി,ഇരുവഴിഞ്ഞി പുഴയുടെ തീരവും മുക്കം നഗരവും ഇനി ശിവരാത്രി മഹോത്സവ പൊലിമയിൽ.


മുക്കം: ഇരുവഴിഞ്ഞി പുഴയുടെ തീരത്തും മുക്കം നഗരവും ശിവരാത്രി മഹോത്സവത്തിൻ്റെ ആരവങ്ങൾ ഉയർന്നു.മുക്കംതുക്കുടമണ്ണശിവക്ഷേത്രത്തിൽസംഘടിപ്പിക്കുന്നമഹോത്സവത്തിലേക്ക് ബുധനാഴ്ച വൈകിട്ട് നടന്ന കൊടിയേറ്റത്തോടെ ഉത്സവത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചത് വൈകിട്ട് നടന്ന ദീപാരാധനക്ക് ശേഷം അഗസ്ത്യൻ മുഴി തിരുവഞ്ചമുഴി ദേവീക്ഷേത്രത്തിൽ നിന്ന് കുത്ത് വിളക്കിൻ്റെയും, കലാരൂപങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയിൽ താലപ്പൊലി എഴുന്നള്ളത്ത് തൂക്കുട മണ്ണശിവക്ഷേത്രത്തിൽഎത്തിചേർന്നതോടെ  ഉത്സവത്തിന് വർണ്ണാഭമായി തുടക്കം . തുടർന്ന് തന്ത്രി കിഴക്കുമ്പാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റവും അരങ്ങേറി .സർപ്പബലിയും നടന്നു.. ഇന്ന് (വ്യാഴായ്ച്ച) ആയിരം കുടധാരയും, 26 ന് ശ്രി മഹോരുദ്രാഭിഷേകവും അഗസ്ത്യമുനി പൂജയും നടക്കും. മാർച്ച് 1 നുള്ള ശിവരാത്രിയിൽ വിശേഷ പൂജകളും, കലാവിരുന്നും നടക്കും. തിരുവാതിരയും, കോമഡി ഷോയും കലാവിരുന്നിലൂടെ  ഇരുവഴിഞ്ഞിയുടെ തീരം ഇനി ആഘോഷത്തിന്റെ ആരവങ്ങളിലേക്ക് നീങ്ങുകയായി. വിധ മേഖലയിൽ നിന്നുള്ള വഴിയോര വിപണിക്കാരുടെ വരവും തുടങ്ങി. കോവിഡ് പ്രതിസന്ധി കാരണം രണ്ട് വർഷകാലം കേവലം ചെറിയ ചടങ്ങുകളായിട്ടാണ് ശിവരാത്രി ആഘോഷിച്ചിരുന്നു.  ആലുവ മണൽപ്പുറത്ത് നടക്കുന്ന മഹാശിവരാത്രി മഹോത്സവം കഴിഞ്ഞാൽ കേരളത്തിൽ രണ്ടാം സ്ഥാനമാണ് ഇരുവഴിഞ്ഞിയുടെ തീരത്ത് നടക്കുന്ന ശിവരാത്രി മഹോത്സവത്തിന്റെ സവിശേഷത. ആകാശത്ത് വിസ്മയചാരുത വിടർത്തുന്ന വെടിക്കെട്ടും നടക്കും. ശിവരാത്രി ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങേറുന്ന  വരവാഘോഷത്തിൽ താലപ്പൊലി, ചെണ്ടമേള, ബട്ടർഫ്ളൈ നൃത്തം, നാഗദീപം, കാവടിയാട്ടം, ശിവപാർവ്വതിയും. ഭൂതഗണങ്ങളും. ശിങ്കാരി . ഭൂതഗണങ്ങളും. ശിങ്കാരിമേളം ഡിജിറ്റൽ തമ്പോലയുമൊക്ക ശിവരാത്രി മഹോത്സവത്തിൽ കാഴ്ച്ചയുടെ വർണ്ണ വിസ്മയം തീർക്കുo. കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിച്ചാണ് ഉത്സവം നടക്കുന്നത്. 
 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only