Feb 13, 2022

ഭർത്താവ് വിളിച്ചു; പിന്നാലെ ഫൈറൂസ് ജീവനൊടുക്കി; നിർണായക തെളിവായി ഫോൺശബ്ദം


പുന്നയൂർക്കുളം: ആറ്റുപുറം
ചെട്ടിശേരി കുഞ്ഞിപ്പയുടെ മകൾ ഫൈറൂസ് (26) സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത് ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമെന്ന് ആരോപണം. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്കു ഭർത്താവ് വിളിച്ചതിനു പിന്നാലെയാണ് ഫൈറൂസ് ജീവനൊടുക്കിയതെന്നും വീട്ടുകാർ ആരോപിച്ചു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, പൊലീസ് മേധാവി തുടങ്ങിയവർക്ക് പരാതി നൽകി.
2020 നവംബറിലാണ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫർ സിദ്ദിഖുമായി വിവാഹം നടന്നത്. 7 മാസം ജാഫറിനൊപ്പം ഗൾഫിലായിരുന്നു. പിന്നീടു നാട്ടിലേക്കു തിരിച്ചെത്തി. ഗർഭിണിയായിരിക്കുമ്പോഴും ജോലിക്കു പോകാൻ നിർബന്ധിച്ചു. ഭർതൃമാതാവ് അടക്കമുള്ളവർ ഉണ്ടാക്കിയ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും ജാഫറും ഫൈറൂസിനെ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് ഫൈറൂസിന്റെ പിതാവ് കുഞ്ഞിപ്പ, സഹോദരൻ മെഹ്‌റൂഫ് എന്നിവർ ആരോപിച്ചു.

ഭർതൃവീട്ടിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരാഴ്ച മുൻപാണ് വീട്ടിലേക്കു കൊണ്ടുവന്നത്. ഫൈറൂസ് ഉപയോഗിച്ചിരുന്ന ഫോണും ശബ്ദം റെക്കോർഡ് ചെയ്ത ഫോണും പൊലീസിനു കൈമാറിയെങ്കിലും ഇതുവരെ പരിശോധിച്ചിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഇതു പരിശോധിച്ചാൽ മരണകാരണം സംബന്ധിച്ച നിർണായക തെളിവു ലഭിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only