മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസ്(54)ആണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു മടങ്ങ വരുന്ന വഴിക്ക് പുലർച്ചെയാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് സൂചന. ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക്മാറ്റി
കൊലപാതകം നടത്തിയത് ആർഎസ്എസ് എന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുൻപ് പ്രദേശത്ത്
സിപിഎം-ബിജെപി സംഘർഷം ഉണ്ടായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
Post a Comment