മുക്കം :മലബാറിലെ പ്രമുഖ ശിവരാത്രി ഉത്സവമായ തൃക്കുടമണ്ണ ശിവരാത്രിയുടെ കൊടിയേറ്റം ഇന്ന് നടക്കും.വൈകുന്നേരം ദീപരാധനക്ക് ശേഷം തിരുവഞ്ചുഴി ദേവീ ക്ഷേത്രത്തിൽ നിന്നും കുത്തുവിളക്കിന്റെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ കൂടി താലപ്പൊലി എഴുന്നള്ളത്ത് തൃക്കുടമണ്ണ ക്ഷേത്ര സന്നിധിലേക്കു എത്തിച്ചേർന്ന ശേഷം ക്ഷേത്ര തന്ത്രി കിഴക്കുമ്പാട്ടു ഇല്ലത്തു വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറുന്നതോട് കൂടി ശിവരാത്രി ഉത്സവം ആരംഭിക്കുക ആയി.
സർപ്പബലി പ്രത്യേക വഴിപാട് കൊടിയേറ്റ ദിവസം നടക്കും.ഫെബ്രുവരി 24ന് ആയിരം കുടം ധാരയും, 26ന് ശ്രീ മഹാരുദ്രാഭിഷേകവും അഗസ്ത്യൻമുനി പൂജയും നടക്കും.മാർച്ച് 1നാണ് തൃക്കുടമണ്ണ ശിവരാത്രി ഉത്സവം, അന്ന് വിശേഷാൽ പൂജകളും കലാപരിപാടികളും നടക്കും.
Post a Comment