കോടഞ്ചേരി : മലയാള ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും ഭാഷയെ സ്നേഹിക്കുക എന്ന വലിയ സന്ദേശത്തോടെ ദേശീയ മാതൃഭാഷ ദിനത്തിൽ ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിൽ വ്യത്യസ്ത പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് തോമസ് ഭാഷാ ദിന സന്ദേശം വിദ്യാർഥികൾക്ക് പറഞ്ഞുകൊടുത്തു.
സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി പ്രത്യുഷ് കണ്ണൂർ വിദ്യാർഥികൾക്കായി ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കയും, മലയാള ഭാഷയെ അമ്മയെപ്പോലെ സ്നേഹിക്കണമെന്നു നമ്മുടെ സ്വപ്നം പോലും നമ്മുടെ സ്വപ്നങ്ങൾ പോലും മാതൃഭാഷയിൽ നമ്മൾ കാണണമെന്ന് വിദ്യാർത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്ന് യുപി വിഭാഗത്തിലെ വിദ്യാർഥികൾക്കായി ഭാഷാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
സ്കൂൾ ലൈബ്രറിയിൽ ഉള്ള മലയാള സാഹിത്യ പുസ്തകങ്ങൾ അധ്യാപകർ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. അധ്യാപകനായ ഹിഷാം എം എച്ച്, മത്തായി എൻ. ടി,അതുൽ സെബാസ്റ്റ്യൻ,നമിത,തുടങ്ങി എല്ലാ അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment