മുക്കം: ഏറെ പ്രമാദമായ മണാശേരി ഇരട്ടക്കൊലപാതകക്കേസിൽ അന്വേഷണം അന്തിമ ഘട്ടത്തിലെത്തി.
ക്രൈംബ്രാഞ്ചിന്റെ വ്യത്യസ്ത സംഘങ്ങൾ അന്വേഷിക്കുന്ന രണ്ട് കേസുകളിൽ രണ്ടാമത്തെ കൊലപാതകമായ വാടകക്കൊലയാളി ഇസ്മായിലിനെ കൊലപാതകക്കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും തയാറാക്കി. അതേ സമയം ആദ്യ കൊലപാതകമായ ജയവല്ലിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്.
സ്വത്ത് കൈക്കലാക്കുന്നതിനായി പ്രതി ബിർജു വാടകക്കൊലയാളിയുടെ സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തിയെന്നും ഇതിനുള്ള പണം ചോദിച്ചതിന് വാടകക്കൊലയാളിയായ ഇസ്മായിലിനെ കൊന്ന് കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ തള്ളിയെന്നുമാണ് കേസ്.
അതേ സമയംവാടക കൊലയാളിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത് വൈകും. കേസന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയെങ്കിലും വാടക കൊലയാളിയെ വധിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ച ആദ്യ കൊലപാതക കേസിന്റെ അന്വേഷണം പൂർത്തിയാകാത്തതാണ് കാലതാമസം ഉണ്ടാകുന്നത്.
Post a Comment