Feb 14, 2022

ഒങ്ങിൻ മരചുവട്ടിലെ കവിതാ സായാഹ്നം ഓർമകളാൽ സമൃദ്ധമായി


മുക്കം: ഇരുണ്ട പച്ചപ്പിൻ്റെ ദൃശ്യചാരുത വിടത്തിയ ഒങ്ങിൻ മരചുവട്ടിൽ സംഗമിച്ച കവിതാ സായാഹ്നം ഓർമകളുടെ സമൃദ്ധിയായി. ചേന്ദമംഗല്ലൂർ  അൽ ഇസ്‌ലാഹ്‌  ഇംഗ്ലീഷ് സ്കൂളിലെ  ഗ്രാൻഡ്  പേരന്റായ     കെ ടി മഹ്‌മൂദ്‌  എഴുതി ടി വി ബുക്സ് ന്യു മീഡിയ   പ്രസിദ്ധീകരിച്ച ' എന്തൊരു സ്വാതന്ത്ര്യമാണീ അടിമത്തത്തിന്'  എന്ന കവിതാ  സമാഹാരത്തിൻ്റെ   സമർപ്പണവും ആസ്വാദനവും  സ്കൂൾ മുറ്റത്തെ ഒങ്ങിൻ ചുവട്ടിൽ സംഗമിച്ചപ്പോൾ അവിസ്മരണ അനുഭവമായത്.ദേശീയ അവാർഡ് ജേതാവ്  കലാം വെള്ളിമാട്  ഉദ്ഘാടനം ചെയ്തു .. പുഴയും വയലും മരങ്ങളും സംരക്ഷിക്കണമെന്നും  ഭൂമി മനുഷ്യർക്ക് മാത്രമുള്ളതല്ലെന്നും സമൂഹത്തിലേക്ക് ഒരു കണ്ണ് ഇപ്പോഴും തുറന്ന് പിടിക്കണമെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു .  സ്കൂൾ ലീഡർ  ഫത്താൻ  മമ്മദ് രചയിതാവ്    കെ ടി മഹ്‌മൂദിൽ നിന്നും പുസ്തകം  ഏറ്റുവാങ്ങി.   പുസ്തക പരിചയം   കെ.ടിനാസില  നിർവഹിച്ചു . മലയാളം ക്ലബ് അംഗങ്ങളായ  നജ്‌വ ബിർറ , തമന്ന , നാജിദ് തുടങ്ങിയവർ   കവിതകൾ ചൊല്ലി.   കവിതയുടെ പിന്നാമ്പുറ കഥകൾ പറഞ്ഞും കവിത ചൊല്ലിയും കെ ടി മഹ്മൂദ്   വിദ്യാർത്ഥികളുമായി സംവദിച്ചു .ഇരുവഴിഞ്ഞിപ്പുഴയിലെ തെളിനീരിൽ കുളിച്ച ഓർമകൾ   കുട്ടികൾക്ക് നവ്യാനുഭൂതി പകർന്നു  
പ്രിൻസിപ്പൽ നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രഹ്‌ന  പ്രാർത്ഥനാ  ഗീതമാലപിച്ചു ..  ബബ്‌ന , സിൻസി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
ചിത്രം: കെ.ടി.മഹമ്മൂദ് രചിച്ച കവിത സമാഹാരം സ്കൂൾ ലീഡർ ഫത്താൻ മമ്മദ് ആദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only