ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ്ശരണ്യ ഭവനില്‍ ശരണ്യ (35)ആണ് മരിച്ചത്.ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ശരണ്യ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് ശരണ്യയുടെ ഭര്‍ത്താവ് ബിനു(40)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ശരണ്യ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ ബക്കറ്റില്‍ പെട്രോളുമായി വന്ന ബിനു പെട്രോള്‍ ശരണ്യയുടെ ശരീരത്തില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.
ശരണ്യയ്ക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ബിനു കൃത്യം ചെയ്തത്. നിമിഷ, നിഖിത എന്നിവര്‍ മക്കളാണ്
Post a Comment