മുക്കം:മാമ്പറ്റകെ.എം.സി.ടി.മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പറങ്കിമലയിൽ വൻ തീപ്പിടുത്തം ആറ് ഏക്കർ അടിക്കാടുകൾ കത്തിനശിച്ചു.വിവരമറിഞ്ഞ് മുക്കത്ത് നിന്നെത്തിയ അഗ്നി രക്ഷസേന രണ്ട് മണിക്കൂറോളംപരിശ്രമത്തിനൊടുവിൽതീഅണച്ച്സമീപപ്രദേശങ്ങളിലേക്ക് പടരുന്നത് ഒഴിവായി ഞായറാഴ്ച്ച ഉച്ചക്ക് 3 മണിയോ sയാണ് സംഭവം.മലമുകളിലേക്ക് വാഹനങ്ങൾ എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടിയതിനാൽ പൈപ്പുകൾ മലമുകളിലേക്ക് കയറ്റിയാണ് അഗ്നി രക്ഷ സേനയും, നാട്ടുകാരും തീയണക്കാൻ നേതൃത്വം നൽകിയത്. മുക്കം അഗ്നി രക്ഷ സേന സ്റ്റേഷൻ ഓഫീസർ പി.ഐ.ഷംസുദ്ദിൻ, സീനിയർ ഓഫീസർ അബ്ദുൽ ശുക്കൂർ, ഫയർ ഓഫീസർ മിഥുൻ, ജമാലുദ്ദിൻ, ജലീൽ, സുബി, അഭിലാഷ്, ചാക്കോ ജോസഫ്, രാധാകൃഷ്ണൻ ,ടി.പി.മഹേഷ്, സനിൽ,മഗേഷ് എന്നിവരുടെ സംഘമാണ് തീ അണച്ചത്
ചിത്രം: മുക്കം മാമ്പറ്റ പറങ്കിമലയിലെ തീപ്പിടുത്തം
ഉണ്ണിച്ചേക്കു-
Post a Comment