Feb 21, 2022

കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കേണ്ട മേഖലകളുടെ ലിസ്റ്റ് : സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് ധർണ :


തിരുവമ്പാടി: കാട്ടുപന്നികളെ ശല്യക്കാരായ ക്ഷുദ്രജീവികളായി (വെർമിൻ) പ്രഖ്യാപിക്കേണ്ട മേഖലകളെ കണ്ടെത്തി കേന്ദ്ര സർക്കാരിന് നല്കേണ്ട ലിസ്റ്റിൽ കൃഷിയിടങ്ങൾ ഏറെയുള്ളതും കാട്ടുപന്നികളുടെ ശല്യം രൂക്ഷമായി അനുഭവപ്പെടുന്നതുമായ പ്രദേശങ്ങളെ ഒഴിവാക്കിയ സർക്കാർ നടപടിയിൽ കത്തോലിക്ക കോൺഗ്രസ് പ്രതിഷേധിച്ചു. കൃഷിയിടങ്ങൾ ഏറെയുള്ളതും ഭക്ഷ്യവിളകൾ കൃഷിചെയ്യുന്നതുമായ പ്രദേശങ്ങളിൽ പന്നി ശല്യം അധി രൂക്ഷമാണ്. കൂടിയേറ്റ മേഖലകൾ ഉൾപ്പെടുന്ന ഈ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ശല്യം ഇത്ര രൂക്ഷമായിട്ട് കുറഞ്ഞ കാലം മാത്രമെ ആയിട്ടുള്ളൂ. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെർമിൻ (ക്ഷുദ്രജീവി ) പട്ടികയിൽ ഉൾപ്പെടുത്തി ഇവയെ കൊന്നൊടുക്കാൻ അടിയന്തിര അനുമതി വേണം. ഇവയുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളെ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകൂടവും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളെ മനപൂർവ്വം ഒഴിവാക്കി ലിസ്റ്റ് നല്കിയ നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ കത്തോലിക്ക കോൺഗ്രസ് നടത്തിയ സായാഹ്ന ധർണ തിരുവമ്പാടി ഫൊറോന അസി. ഡയറക്ടർ ഫാ.ജോർജ്ജ് (അമൽ ) പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറി ബേബി പെരുമാലിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസി. ബെന്നി കിഴക്കേ പറമ്പിൽ ബ്ര: എബിൻ അമ്പലത്തിങ്കൽ, പ്രിൻസ് തിനം പറിൽ , തങ്കച്ചൻ മുട്ടത്ത് , ജോസ് തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only