Mar 15, 2022

കാലവർഷക്കെടുത്തിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം : 1 കോടി രൂപ അനുവദിച്ചു.കാരശ്ശേരി പഞ്ചായത്തിലെ സണ്ണിപ്പടി ഇല്ലിത്തോട് തൊമ്മൻ കട റോഡിന് പത്ത് ലക്ഷംരൂപയും അനുവദിച്ചു



തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി രൂപ അനുവദിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കണ്ണാംപറമ്പ് -കൂമൻതൊടി -മാട്ടുമുറി റോഡ് (5 ലക്ഷം),ചെറുത്തോട് -എളംകുറ്റി റോഡ് (5 ലക്ഷം,
കാരശ്ശേരി പഞ്ചായത്തിലെ ഇല്ലിത്തോട് - തൊമ്മൻകട -സണ്ണിപ്പടി റോഡ് (10 ലക്ഷം),

  • സർക്കാർ പറമ്പ് -വലിയപറമ്പ് റോഡ് (10 ലക്ഷം),മുക്കം നഗരസഭയിലെ പെരുമ്പടപ്പ് - കാഞ്ഞിരമുഴി റോഡ് (10 ലക്ഷം), കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ -ചീങ്കണ്ണി റോഡ് (10 ലക്ഷം), പുന്നക്കുന്നേൽ- ഐക്കരപ്പടി റോഡ് (5 ലക്ഷം),തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ -ഓടപ്പൊയിൽ റോഡ്(5 ലക്ഷം), കരിമ്പ് -പൂമരത്തുംകൊല്ലി റോഡ് (10 ലക്ഷം), പൊന്നങ്കയം -അമ്പലപ്പടി റോഡ് (10 ലക്ഷം), കോടഞ്ചേരി പഞ്ചായത്തിലെ പൂക്കോട്ടിപ്പടി -പനച്ചിക്കതാഴെ റോഡ് (5 ലക്ഷം), പുതുപ്പാടി പഞ്ചായത്തിലെ അടിവാരം -പൊട്ടിക്കൈ - വള്ളിയാട് റോഡ് ( 10 ലക്ഷം )വയനാടൻ കുന്ന് റോഡ് (5 ലക്ഷം)
എന്നീ പ്രവൃത്തികൾക്കാണ് തുക അനുവദിച്ചത്. വൈകാതെ ടെൻഡർ ചെയ്ത് പ്രവൃത്തി ആരംഭിക്കും.

ലിന്റോ ജോസഫ്
എം എൽ എ തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only