Mar 26, 2022

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് അവശ്യ മരുന്നുകളുടെ വില ഉയരും; 10.7 ശതമാനത്തോളം വർധനവുണ്ടാകും


രാജ്യത്ത് അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില ഉയരും. മരുന്നുകൾക്ക് 10.7 ശതമാനം വില കൂട്ടാനാണ് തീരുമാനം. ഇതോടെ പാരസെറ്റാമോൾ ഉൾപ്പെടെ 800 ഓളം മരുന്നുകൾക്ക് ഏപ്രിൽ മുതൽ കൂടുതൽ വില നൽകേണ്ടി വരും. വില വർധിപ്പിക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നൽകി
ഭൂരിഭാഗം സാധാരണ രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന അവശ്യ മരുന്നുകൾക്ക് വില കുതിച്ചുയരും. പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മർദ്ദം, ത്വക്ക് രോഗങ്ങൾ, വിളർച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില ഉയരുന്നത് തിരിച്ചടിയാകും.

പാരസെറ്റമോളിന് പുറമേ ഫിനോബാർബിറ്റോൺ, ഫെനിറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോൾ തുടങ്ങിയ മരുന്നുകളും വില കൂടുന്നവയുടെ പട്ടികയിലുണ്ട്. കേന്ദ്ര സാമ്പത്തികകാര്യ ഉപദേശകന്റെ ഓഫീസിൽ നിന്നുള്ള 2021ലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only