Mar 10, 2022

അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയില്‍


കൊച്ചി: അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രം  നടത്താന്‍ അനുമതി ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ  സമീപിച്ചു.

 പെണ്‍കുട്ടിക്ക് ഈ ഗര്‍ഭം മാനസികമായും ശാരീരികമായും വെല്ലുവിളിയാകും എന്ന് ചൂണ്ടിക്കാട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

 അന്താരാഷ്ട്ര വനിത ദിനത്തിലാണ് അമ്മ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്.

പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഇത് അത്യവശ്യമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഗര്‍ഭം ധരിച്ച് 24 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭിണിക്ക് കുഞ്ഞിന് ജന്മം നല്‍കാന്‍ താല്‍പ്പര്യമില്ലെങ്കില്‍  ഗര്‍ഭച്ഛിദ്രം നടത്താം എന്ന് നിയമം നിലവില്‍ ഉണ്ട്.

 എന്നാല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ 30 ആഴ്ച ഗര്‍ഭിണിയാണ് ഇതിനാല്‍ ഈ നിയമം ബാധകമാകില്ല, ഈ അവസ്ഥയിലാണ് പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബലാത്സംഗം അടക്കം വകുപ്പുകള്‍ ചേര്‍ത്ത് പോക്സോ നിയമ പ്രകാരം പെണ്‍കുട്ടിയുടെ അച്ഛനെതിരെ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശം അനുസരിച്ച് ആയിരിക്കും കേസില്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടാകുക.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only