മുക്കം: രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ട റിയാദിലെ മുക്കം നിവാസികളുടെ കൂട്ടായ്മയായ മാസ് റിയാദ് (മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ) നാട്ടിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നതിനായി റമദാൻ മാസത്തിനാവശ്യമായ ഈത്തപഴങ്ങൾ മിതമായ നിരക്കുകളിൽ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമാക്കിയ മാസ്സ് അംഗങ്ങളുടെ കൂട്ടായ്മയുടെ നേത്രത്വത്തിലാണ് വിപണനം നടത്തപ്പെടുന്നത്.
കൊടിയത്തൂരിൽ വെച്ച് നടന്ന പരിപാടിയിൽ മാസ് കോർഡിനേറ്റർ പി.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഈത്തപഴത്തിൻ്റെ വിതരണോത്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഹനീഫ ദിൽബാബിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
മാസ് റിയാദ് മുൻ പ്രസിഡൻ്റുമാരായ ഹസ്സൻ മാസ്റ്റർ, മൂസക്കുട്ടി നെല്ലിക്കാപറമ്പ് ,ഷരീഫ് സി.കെ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കർ മാസ്റ്റർ, ഫസൽ റഹ്മാൻ, മാസ് മുൻ അംഗങ്ങളായ സാദിഖ് കെ.ടി , അബ്ദു ചാലിയാർ, അശ്റഫ് കൊളക്കാടൻ എന്നിവർ ആശംസകൾ നേർന്നു.
ജാഫർ കെ.കെ സ്വാഗതവും, അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.
മൻസൂർ, അബ്ബാസ്, മുജീബ് കുയ്യിൽ, ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment