Mar 29, 2022

13 കാരിയെ പ്രണയം നടിച്ച് വഞ്ചിച്ചു; യുവാവ് പിടിയിൽ


വണ്ടൻമേട്: 13കാരിയെ പ്രണയം നടിച്ച്
വഞ്ചിച്ച കേസിൽ യുവാവ് പിടിയിൽ.
അണക്കര ഉദയഗിരിമേട് വാടകയ്ക്ക്
താമസിക്കുന്ന കരുണാപുരം തണ്ണീർപാറ
വാലയിൽ സ്റ്റെഫിൻ എബ്രഹാമാണ്
അറസ്റ്റിലായത്. പതിമൂന്ന് വയസുകാരിയെ
പ്രണയം നടിച്ച് പലതവണ ഇയാൾ
പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പോക്സോ കേസ് ഉൾപ്പെടെ ചുമത്തിയാണ്
പ്രതിക്കെതിരെ വണ്ടൻമേട് പൊലീസ്
എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന
പെൺകുട്ടിയെ പ്രതി പ്രണയം നടിച്ച്
വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും
പുരയിടത്തിൽ കൊണ്ടുപോയും
പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ട്
മാസത്തിനിടയിൽ പലതവണയായി ഇയാൾ
പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി
പ്രതി വിവിധ സ്ഥലങ്ങളിൽ പോയിരുന്നതായും
പൊലീസ് പറഞ്ഞു. പ്രതി സ്റ്റെഫിൻ
അലുമിനിയം ഫാബ്രിക്കേഷൻസിലാണ് ജോലി
ചെയ്യുന്നത്. പെൺകുട്ടിയുടെ മുത്തശിയുടെ
പരാതിയിലാണ് പൊലീസിൽ
കേസെടുത്തത്.കട്ടപ്പന ഡിവൈഎസ്പി വി എ
നിഷാദ് മോന്റെ നിർദേശാനുസരണം,
വണ്ടൻമേട് സി ഐ വിഎസ് നവാസ്,
എസ്ഐമാരായ എബി ജോർജ്, റെജി, ബിജു,
എഎസ്ഐ അനിൽ, എസ്.സിപിഒ
ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ്
എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only