ഇടവ വെൺകുളം കരിപ്പുറത്ത് വിളയിൽ പുത്തൻവീട്ടിൽ ശ്രീരാജ്- അശ്വതി ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തയാളായ ശ്രുതിയെ (19)യാണ് കഴിഞ്ഞദിവസം രാത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടത് .
8 മാസം മുൻപാണ് ശ്രുതിയും ഇടവ സ്വദേശി അനന്തുവും തമ്മിലുള്ള വിവാഹം നടന്നത്.
ലീവ് കഴിഞ്ഞ് അനന്തു വിദേശത്തേക്കുമടങ്ങിയിരുന്നു. തുടർന്ന് കുടുംബവീട്ടിൽ അമ്മയോടൊപ്പമാണ് ശ്രുതി താമസിച്ചിരുന്നത്.
ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആതിര സഹോദരി.
("ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)"
Post a Comment