കുടിവെള്ളം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവക്ക് മുൻഗണ നൽകികൊണ്ടുള്ളബജറ്റാണ് വൈസ് പ്രസിഡൻറ് എടത്തിൽ ആമിന അവതരിപ്പിച്ചത്.പ്രാരംഭ ബാക്കി 6159748 രുപയും പ്രതീക്ഷിത വരവ് 303884000രൂപയും ചെലവ് 307985000രൂപയും നീക്കിയിരുപ്പായി 2058748 രൂപയും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പഞ്ചായത്തിന്‍റെ കാർഷിക മേഖലയിലെ വിവിധ പദ്ധതികളായ
നെൽകൃഷി വികസനം, തെങ്ങ് കൃഷി വികസനം കവുങ്ങ് കൃഷി വികസനം,പച്ചക്കറി കൃഷി വികസനം ,വാഴ കൃഷി വികസനം, ഇടവിള കൃഷി വികസനം ,സുഗന്ധവിള കൃഷി വികസനം, മറ്റു കാർഷിക വികസന പരിപാടികൾ, വിപണ കേന്ദ്രം എന്നിവക്കായി 3900000/- രൂപ വകയിരുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണം, ക്ഷീരവികസനം, കന്നുകുട്ടി പരിപാലനം , മുട്ടക്കോഴി വിതരണം, രോഗനിയന്ത്രണം, പോത്തുകുട്ടി വിതരണം, ബയോഗ്യാസ് പ്ലാൻറ് മൃഗാശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് വാങ്ങൽ തുടങ്ങിയ പദ്ധതികൾക്കായി 7200000/- രൂപയും വകയിരുത്തി.
ഗ്രാമത്തെ സ്വയം പരാപ്തമാക്കുകയും അതിലൂടെ കർഷകർക്കും കർഷക തൊഴിലാളികൾക്കും വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉൽപാദന മേഖലയുടെ വികസനത്തിന് ആകെ 12250000 /- രൂപയാണ് വകയിരുത്തിയത്.
ഘടക സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം, സേവന ഗുണനിലവാരം വർദ്ധിപ്പിക്കൽ, പദ്ധതി രൂപീകരണം, ഹോണറേറിയം , ശമ്പളം, ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ , ഭരണനിർവഹണ ചിലവുകൾ, അനിവാര്യ ചുമതല നിർവ്വഹണം,ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവക്കായി 28640000 രൂപ വകയിരുത്തി.
സാക്ഷരതാ പ്രവർത്തനം, പ്രൈമറി വിദ്യാഭ്യാസം ,എസ്.എസ്എ വിഹിതം നൽകൽ, ലൈബ്രറികൾ, യുവജനക്ഷേമം, സ്കൂളുകൾക്ക് ഫർണിച്ചർ നൽകൽ എന്നിവക്കായി 1900000 രൂപയും
യുവജനക്ഷേമം,കായിക വികസനം, ടര്‍ഫ് സ്റ്റേഡിയം നിർമാണം എന്നിവയ്ക്കായി 1700000 രൂപയും
വകയിരുത്തി.
കിഡ്നി, ക്യാൻസർമറ്റു നിത്യരോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുൾപ്പടെ
ഡിസ്പെൻസറികളുടെ വികസനം, പൊതുജനാരോഗ്യം, പ്രത്യേക ആരോഗ്യ പദ്ധതി,പാലിയേറ്റിവ് ഉൾപ്പെടെ മരുന്നുകൾ ലഭ്യമാക്കൽ, സമഗ്ര ആരോഗ്യ പദ്ധതി,ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, ആയുർവേദ പരിചരണ പദ്ധതി, ഹോമിയോ ,യൂനാനി ആശുപത്രിയിലേക്ക് മരുന്ന് വാങ്ങൽ , പകർച്ചവ്യാധി നിയന്ത്രണം, കുടുംബാരോഗ്യകേന്ദ്രം നവീകരണം, തുടങ്ങിയ പദ്ധതികൾക്കായി 9400000 രൂപയും
ഗ്രാമത്തിലെ വയോജനങ്ങൾ, ഭിന്നശേഷിക്കാർ , അഗതികൾ,കുട്ടികൾ എന്നീ വിഭാഗത്തിന്‍റെ ക്ഷേമത്തിനായി 4900000 രൂപയും വകയിരുത്തി.
അങ്കണവാടി പോഷകഹാര പദ്ധതിക്കായി 5700000 രൂപയും
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 90000000 രൂപയും വകയിരുത്തിയിട്ടുണ്ട്.
പട്ട്ടികജാതി -പട്ടിക വർഗ്ഗ വികസനത്തിനായി 3700000 രൂപയും
വനിതകളുടെ വികസനം, കുടുംബശ്രീ ശാക്തീകരണം, തൊഴിൽ പരിശീലനം എന്നിവക്കായി 3400000 രൂപയും
ഗ്രാമത്തിൽ ഭവന രഹിതർക്ക് ഭവനം നിർമ്മിക്കുന്നതിനായി 17500000 രൂപയും വകയിരുത്തി.
തൊഴിലുറപ്പു പദ്ധതി ഉൾപ്പെടെയുള്ള ഭാരിദ്ര്യ ലഘുകരണ പദ്ധതികൾക്കായി 73000000 രൂപ,
റോഡുകളുടെ പുനരുദ്ധാരണത്തിനായി 13500000 രൂപ
റോഡുകൾ, നടപ്പാതകൾ, കലുങ്ക് എന്നിവയുടെ നിർമ്മാണത്തിനായി 22500000 എന്നിങ്ങനെയും വകയിരുത്തി
തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി 2000000,
പഞ്ചായത്ത്ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിനായി 5000000,
ഘടക സ്ഥാപനങ്ങൾ, ടേക്ക് എ ബ്രേക്ക് കെട്ടിടം ഉള്‍പ്പടെ കെട്ടിട നിർമ്മാണത്തിനായി 10000000,
ഗ്രാമ പഞ്ചായത്തിൽ സമഗ്ര കുടിവെള്ള പദ്ധതി ജലജീവൻ പദ്ധതി നടപ്പിലാക്കുന്നതിനും കുടിവെള്ളസ്രോതസ്സുകളും അനുബന്ധനിര്‍മ്മിതികള്‍ക്കുമായി 8600000 രൂപവാട്ടർ ടാങ്കിന് സ്ഥലം വാങ്ങുന്നതിനും വേനൽ കാല കുടിവെള്ള വിതരണത്തിനുമായി 5200000,ശുചിത്വ മാലിന്യസംസ്കരണ പദ്ധതികള്‍ എന്നിവയ്ക്കായി 7000000 രൂപയും ബജറ്റിൽ വകയിരുത്തി.
കാലാവസ്ഥാ വ്യതിയാനം, വെള്ളപൊക്കം , ദുരന്ത നിവാരണം, പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍ തുടങ്ങിയവയ്ക്കാവശ്യമായ വകയിരുത്തലുകള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു.
യോഗത്തിൽ പ്രസിഡൻ്റ് വി.പി സ്മിത അദ്ധ്യക്ഷത വഹിച്ചു.
Post a Comment