Mar 17, 2022

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 30 കോടിയുടെ വാർഷിക ബഡ്ജറ്റ് അംഗീകരിച്ചു


കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ 2022- 23 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു പാസാക്കി.

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടും ഗ്രാമീണ ടൂറിസം സാധ്യതകളെ പരമാവധി പ്രോത്സാഹിപ്പിച്ചു കൊണ്ടും കുടിവെള്ളം ,ജലസംരക്ഷണം ,ശുചിത്വം  എന്നിവക്ക് പ്രാധാന്യം  നൽകിക്കൊണ്ടും 
ക്ഷീര വികസസനത്തിനും മൃഗ സംരക്ഷണത്തിനും വലിയ തോതിലുള്ള തുക മാറ്റിവെച്ച്  കൊണ്ടും  സോളാർ ഫെൻസിംഗ് ഉൾപ്പെടെ ജില്ലയിൽ തന്നെ നൂതന പദ്ധതികളിൽ ഉൾപ്പെടുത്തി കൊണ്ടും കോടഞ്ചേരിയുടെ സമഗ്രവികസനത്തിന് ലക്ഷ്യമാക്കിയുള്ള ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ലിസി ചാക്കോ അവതരിപ്പിട്ടുള്ളത് . 

കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയുടെ വൈവിധ്യവൽക്കരണവും മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനുള്ള ചെറുകിട സംരംഭങ്ങൾ ആരംഭിക്കും
 ടൂറിസം സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി തുഷാരഗിരിയിലും, പതങ്കയത്തും ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങൾ നിർമ്മിക്കും 

 കൃഷിക്കാർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിപണനമൂല്യം ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടി ഇപ്പോൾ തിങ്കളാഴ്ചകളിൽ നടന്ന് വരുന്ന ആഴ്ച ചന്തക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും, തോടുകളും, പുഴകളും, പുറമ്പോക്കുകളും സർവ്വേ ചെയ്തു ആസ്തി രജിസ്റ്റർ പുതുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, റോഡ് നെറ്റ്‌വർക്ക് മാപ്പ്  തയ്യാറാക്കുന്നതിനും ജനക്ഷേമ പ്രവർത്തനങ്ങൾ സമയബന്ധിതമായി ജനങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ബജറ്റിൽ പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഗ്രാമപഞ്ചായത്ത് അറിയിച്ചു.

കാർഷികമേഖലയ്ക്ക് രണ്ടുകോടി, മൃഗസംരക്ഷണത്തിനും ക്ഷീരമേഖലയക്കുമായി ആയി 1.57 കോടി, ഗ്രാമപഞ്ചായത്തിൽ പൊതു നീന്തൽകുളം നിർമ്മിക്കുന്നതിന്  25 ലക്ഷം.
ആഴ്ചചന്ത കെട്ടിടത്തിന്   50ലക്ഷം രൂപ,
ജലസംരക്ഷണത്തിനും ശുചിത്വ പദ്ധതികൾക്കുമായി 90 ലക്ഷം രൂപ,
 ലൈഫ് ഭവന പദ്ധതിക്കായി രണ്ടു കോടി 30 ലക്ഷം രൂപ, റോഡുകളുടെ നവീകരണത്തിനും നിർമ്മാണത്തിനുമായി നാലു കോടി രൂപ , ഗ്രാമ പഞ്ചായത്തിലെ വിവിധ കെട്ടിടങ്ങളുടെ നിർമാണത്തിനായി ഒരു കോടി 70 ലക്ഷം രൂപ , വിദ്യാഭ്യാസ മേഖലയിലെ  പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ  ആരോഗ്യമേഖലക്കായ് 50 ലക്ഷം രൂപ . യുവജനങ്ങളുടെയും സ്പോർട്സിനെയും വികസനത്തിനായി 20 ലക്ഷം രൂപ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക്  ആയി 48 ലക്ഷം രൂപ, അംഗൻവാടി പോഷകാഹാര പരിപാടികൾക്കായി 35 ലക്ഷം രൂപ 
തുടങ്ങി ഗ്രാമ പഞ്ചായത്തിൻറെ 13 വിഷയം മേഖലകളിലെ വിവിധ പദ്ധതികൾക്കായി 30 കോടി രൂപയുടെ പദ്ധതിക്കാണ് യോഗം അംഗീകാരം നൽകിയത്.

ഇതു കൂടാതെ ജൽ  ജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിക്കായി 84 കോടി  രൂപയുടെ പദ്ധതിക്കും അംഗീകാരമായിട്ടുണ്ട്

അതോടൊപ്പം  വയനാട് പാർലമെൻ്റ് അംഗം രാഹുൽ ഗാന്ധി കോടഞ്ചേരി ഗ്രാമപഞ്ചായത്തിനെ സാഗി പഞ്ചായത്തായി തിരഞ്ഞെടുത്തതായും അതിൻ്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  25 വർഷത്തേക്ക്  മുൻപോട്ടു കണ്ട് കൊണ്ടുള്ള സമഗ്രവികസന പദ്ധതി വില്ലേജ് ആക്ഷൻ പ്ലാൻ  തയാറാക്കി വരുന്നതായും പ്രസിഡണ്ട് നയപ്രഖ്യാപന പ്രസംഗത്തിൽ സൂചിപ്പിച്ചു

ബഡ്ജറ്റ് മീറ്റിങ്ങിൽ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞു

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നയപ്രഖ്യാപന പ്രസംഗത്തിനു  ശേഷം ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി ചാക്കോ ബജറ്റ് അവതരിപ്പിച്ചു.

തുടർന്നുനടന്ന ബജറ്റ് ചർച്ചയിൽ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, റിയാനസ് സുബൈർ, സിബി ചിരണ്ടായത് ,മെംബർമാരായ ബിന്ദു ജോർജ്,  ജമീല അസീസ്, ഷാജി മുട്ടത്ത് , വാസുദേവൻ ഞാറ്റുകാലായിൽ, ജൂനിയർ സൂപ്രണ്ട് പ്രവീൺ , അക്കൗണ്ടൻറ് ബിന്ദു, പ്ലാൻ ക്ലർക്ക് ഷമീർ എന്നിവർ സംസാരിച്ചു.

ബജറ്റ് മീറ്റിങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാർ നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only