മുക്കം: കാരശ്ശേരി വാർഡ് മുൻ കോൺഗ്രസ് പ്രസിഡണ്ട് എൻ.കെ.വിജയൻ്റെ നിര്യാണത്തിൽ കാരശ്ശേരി പൗരാവലി അനുശോചിച്ചു.
കേരള സർവ്വീസ് പെൻഷനേസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് എം.പി.അസ്സയിൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നടുക്കണ്ടി അബൂബക്കർ അനുശോചന പ്രമേയമവതരിപ്പിച്ചു.
സി.അബ്ദുറഹിമാൻ മാസ്റ്റർ, പി.കെ.സി. മുഹമ്മദ് മാസ്റ്റർ, ടി.മധുസൂദനൻ, വി.പി.ശിഹാബ്, ചാലിൽ സുന്ദരൻ, വി.പി.അബ്ദറഹിമാൻ, കെ.പി.ഇമ്പിച്ചാലി, കളത്തിങ്ങൽ അശ്റഫ്, വി.പി.അബ്ദുൽ കരീം ഇ.കെ.സലാം, സലീം ചെറുകയിൽ, സി.കെ അബ്ദുൽ നാസർ, വി.പി.നിസാം, കെ.ഇ.ഷംസുദ്ദീൻ, യു.കെ.മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.
Post a Comment