പൂനെ: പുറത്തിറക്കി മാസങ്ങൾ പൂർത്തിയാകുന്നിന് മുമ്പ് ഒലയുടെ എസ് 1 ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് ഒല പ്രതികരിച്ചു. സ്കൂട്ടറിലെ ലിഥിയം അയൺ ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
പൂനെയിലെ തിരക്കേറിയ വാണിജ്യസമുച്ചയത്തിന് സമീപം നിർത്തിയിട്ട സ്കൂട്ടർ 31 സെക്കൻഡിനകം തീപിടിക്കുകയായിരുന്നു. തീപിടിക്കുന്നതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ജനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഒല പ്രസ്താവനയിൽ അറിയിച്ചു
Post a Comment