പാരഡികളുടെ തമ്പുരാന്‍ വി.ഡി രാജപ്പന്‍ ഓര്‍മ്മയായിട്ട് ഇന്ന് മൂന്ന് വര്‍ഷം. കഥാപ്രസംഗത്തെ ഹാസ്യരൂപത്തില്‍ ജനകീയമാക്കുന്നതില്‍ വി.ഡി രാജപ്പന്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. വീഡിയോ സി.ഡികള്‍ അരങ്ങ് വാഴും മുമ്പ് ചിരിയുടെ പര്യായമായിരുന്നു വി.ഡി രാജപ്പന്‍. പിതാവിന്റെ ജേഷ്ഠന്റെ ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് തുടങ്ങിയ പാരഡി ഗാനാലാപനം വളരെ പെട്ടെന്നാണ് കേരളമാകെ അലയടിച്ചത്. പിന്നീട് വി.ഡി രാജപ്പന്‍ യുഗമായിരുന്നു. മൃഗങ്ങളുടേയും വാഹനങ്ങളുടെയും ശബ്ദവും ജീവിതവും പറഞ്ഞ് രാജപ്പന്‍ മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പതുക്കെ വേദികളില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ രാജപ്പനെ തേടി എത്തിയത് നിരവധി കോമഡി വേഷങ്ങള്‍. രണ്ട് പതിറ്റാണ്ടോളം മലയാളസിനിമയിലും നിറഞ്ഞാടി. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം പിന്നീട് കഥാപ്രസംഗ വേദിയില്‍ നിന്നും ചലച്ചിത്രരംഗത്ത് നിന്നും പിന്‍വാങ്ങി. വര്‍ഷങ്ങളോളം അസുഖങ്ങളോട് മല്ലടിച്ച് ആ അപൂര്‍വ്വ കലാപ്രതിഭ 2016 മാര്‍ച്ച് 24ന് വിടവാങ്ങി.
Post a Comment